Advertisement

കേരളത്തിൽ ഇന്ന് മാത്രം സ്ഥിരീകരിച്ചത് 31 കൊവിഡ് മരണങ്ങൾ; ആകെ മരണം 2472 ആയി

December 8, 2020
1 minute Read
31 confirmed covid today

സംസ്ഥാനത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ചത് 31 കൊവിഡ് മരണങ്ങൾ. ഇതോടെ ആകെ മരണം 2472 ആയി.

തിരുവനന്തപുരം പാങ്ങോട് സ്വദേശി ഹാഷിം (51), കാരക്കോണം സ്വദേശി ഹനില്‍ സിങ് (53), മാരായമുട്ടം സ്വദേശി ഗോപിനാഥന്‍ നായര്‍ (70), വെഞ്ഞാറമൂട് സ്വദേശിനി നസീമ ബീവി (47), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഭാര്‍ഗവന്‍ (70), ആലപ്പുഴ ചേര്‍ത്തല സ്വദേശി രവീന്ദ്രന്‍ (74), പനവാലി സ്വദേശിനി അജിത (46), കോട്ടയം മൂലവറ്റം സ്വദേശി തങ്കച്ചന്‍ (60), കാഞ്ഞിരപ്പള്ളി സ്വദേശിനി ചന്ദ്രിക (63), വൈക്കം സ്വദേശി സുന്ദരേശന്‍ (56), മണാര്‍കാട് സ്വദേശി സാബു (55), മീനാച്ചില്‍ സ്വദേശിനി അംബുജം (59), വെള്ളൂര്‍ സ്വദേശി ബഷീര്‍ (56), ഇടുക്കി സ്വദേശിനി ഉമൈബ (55), എറണാകുളം കുറുപ്പുംപടി സ്വദേശിനി വിമല മേരി (79), പുതുവിള സ്വദേശി എന്‍.കെ. കുഞ്ഞപ്പന്‍ (44), എറണാകുളം സ്വദേശി പി.പി. വിനോദ് (49), തലക്കോട് സ്വദേശി പരീദ് അലിയാര്‍ (80), മുഴുവന്നൂര്‍ സ്വദേശിനി സൗഫി ഉമ്മര്‍ (51), തൃശൂര്‍ അന്തത്തോട് സ്വദേശി അലി (84), വടക്കേക്കാട് സ്വദേശി അഷ്‌റഫ് (52), കൈപറമ്പ് സ്വദേശിനി കല്യാണി (70), കിരാലൂര്‍ സ്വദേശിനി മീനാക്ഷി (70), എടച്ചേരി സ്വദേശിനി വലിയമ്മ (87), കോട്ടായി സ്വദേശി വേലായുധന്‍ (64), കോഴിക്കോട് അരൂര്‍ സ്വദേശി കുമാരന്‍ (68), പൂലാടിക്കുന്ന് സ്വദേശി രാഘവന്‍ (75), തച്ചംപൊയില്‍ സ്വദേശിനി ഇയ്യതുമ്മ (63), മാന്‍കാവ് സ്വദേശി മുഹമ്മദ് ബഷീര്‍ (67), വയനാട് കടല്‍മാട് സ്വദേശി കെ.എ. മാനുവല്‍ (68), കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി ജാനകി (85) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് 5032 പേർക്ക് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു. ഇതിൽ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Story Highlights 31 confirmed covid today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top