Advertisement

കോണ്‍ഗ്രസ് പലയിടത്തും അപ്രസക്തം: വി മുരളീധരന്‍

December 8, 2020
1 minute Read
v muraleedharan

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പലയിടത്തും അപ്രസക്തമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍. വടക്കന്‍ കേരളത്തില്‍ പലയിടത്തും യുഡിഎഫ് കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയെന്നതിന് പകരം ലീഗ് മുന്നണിയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം നിര്‍മാണത്തിലിരിക്കുന്ന പദ്ധതി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

Read Also : സ്വന്തം വീട് തന്നെ പ്രചാരണത്തിന് തെരഞ്ഞെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വ്യക്തമാക്കി. ഇന്ധന വിലവര്‍ധനക്കെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധം നടത്തിയത് പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ആണെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ധന വില നിര്‍ണയാധികാരം സര്‍ക്കാരില്‍ നിന്ന് എടുത്തുകളഞ്ഞത് യുപിഎ സര്‍ക്കാരാണ്. കോണ്‍ഗ്രസിന് എങ്ങനെ അതിനെതിരെ പറയാന്‍ കഴിയും? പെട്രോളിന് ചിലപ്പോള്‍ വില കൂടുകയും മറ്റു ചിലപ്പോള്‍ കുറയുകയും ചെയ്യുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights v muraleedharan, congress, udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top