എറണാകുളം ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

എറണാകുളം ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. ഉച്ചയ്ക്ക് മൂന്നു മണിയോടെ രാഷ്ട്രീയപാർട്ടികളുടെ കൊട്ടിക്കലാശം ആരംഭിക്കും. വൈകുന്നേരം 6 മണി വരെയാണ് പരസ്യ പ്രചാരണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. കൊട്ടിക്കലാശത്തിലും വാഹന റാലിയിലും റോഡ് ഷോയിലും മൂന്നു വാഹനങ്ങളിൽ കൂടുതൽ പങ്കെടുക്കരുത് എന്നാണ് ജില്ലാ കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. മാത്രമല്ല, ആളെ കൂട്ടിയുള്ള വലിയ പ്രചാരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കില്ല.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ഇന്ന് വിധിയെഴുതാനായി പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമണിമുതൽ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം. സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥർ അടക്കം ഒന്നരലക്ഷം പോളിംഗ് ഉദ്യോഗസ്ഥരാണ് രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയിൽ കാർഡിന് പുറമേ മറ്റ് 11 രേഖകൾ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. രാവിലെ മുതൽ പോളിംഗ് സ്റ്റേഷനുകളിൽ മോക് പോളിംഗ് ആരംഭിച്ചിട്ടുണ്ട്. കൃത്യം ഏഴുമണിക്ക് വോട്ടിംഗ് ആരംഭിക്കും.
Story Highlights – electon campaign will end today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here