നവദമ്പതികളെ ആക്രമിച്ച സംഭവം; രണ്ട് പേര്‍ കൂടി പിടിയില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ നവദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍. വധുവിന്റെ അമ്മാവനെയും അമ്മാവന്റെ സുഹൃത്തിനെയുമാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.
പ്രണയിച്ചു വിവാഹം ചെയ്ത സ്വാലിഹിനും ഫര്‍ഹാനയ്ക്കും നേരെയായിരുന്നു ആക്രമണം. മാരകായുധങ്ങളുമായി എത്തിയ സംഘം വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഫര്‍ഹാനയുടെ അമ്മാവന്മാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
Read Also : ‘പരീക്ഷ ഭ്രാന്ത് പിടിച്ച ഭര്‍ത്താവ് തന്നെ തിരിഞ്ഞു നോക്കുന്നില്ല’; വിവാഹ മോചനം തേടി ഭാര്യ
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫര്‍ഹാനയുടെ അമ്മാവന്‍ മന്‍സൂര്‍ മന്‍സൂറിന്റെ സുഹൃത്ത് തന്‍സീര്‍ എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് ഇന്ന് രാവിലെയോടെ അറസ്റ്റ് ചെയ്തത്.
മറ്റൊരു അമ്മാവനായ കബീറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ബന്ധുവീടുകള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും നടന്ന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
Story Highlights – arrest, goonda attack, kozhikkode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here