മതനിരപേക്ഷത ഉയര്‍ത്തിപിടിച്ച എല്‍ഡിഎഫിന് ജനം വോട്ട് ചെയ്യുമെന്ന് എ വിജയരാഘവന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയെന്നും വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫ് അപവാദം പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് ദുരുപയോഗം ചെയ്തുവെന്നും വിജയരാഘവന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം നടത്തി. മതനിരപേക്ഷത ഉയര്‍ത്തിപിടിച്ച എല്‍ഡിഎഫിന് ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : ബാര്‍ കോഴ കേസ്; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിനെ വിവാദങ്ങള്‍ ബാധിക്കില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളോടുള്ള സ്വീകാര്യത തെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാറും വ്യക്തമാക്കി. ജോസ് വിഭാഗം വന്നതോടെ എല്‍ഡിഎഫ് ശക്തിപ്പെട്ടതായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഉയര്‍ന്ന പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാണെന്ന് അദ്ദേഹത്തിന്റെ പ്രതികരണം.
കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പെന്ന് ജോസ് കെ മാണിയും അവകാശപ്പെട്ടു. മാണിയെ സ്‌നേഹിച്ചവര്‍ക്ക് രണ്ടില ചിഹ്നത്തെ ഒരിക്കലും തള്ളിപ്പറയാന്‍ സാധിക്കില്ല. രണ്ടില ചിഹ്നത്തിനായുള്ള പി ജെ ജോസഫ് വിഭാഗത്തിന്റെ പരാക്രമങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്നും ജോസ് കെ മാണി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights – a vijayaraghavan, local body election, ldf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here