കോട്ടയം ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും: പി സി ജോര്‍ജ്

കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഷോണ്‍ ജോര്‍ജിന് ആയിരിക്കുമെന്നും പി സി ജോര്‍ജ് എംഎല്‍എ.
Read Also : തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പി.സി ജോര്‍ജ് എംഎല്‍എയുടെ ഹര്‍ജി ഹൈക്കോടതി തളളി
അതേസമയം കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പെന്ന് ജോസ് കെ മാണി പറഞ്ഞു. മാണിയെ സ്‌നേഹിച്ചവര്‍ക്ക് രണ്ടില ചിഹ്നത്തെ ഒരിക്കലും തള്ളിപ്പറയാന്‍ സാധിക്കില്ല രണ്ടില ചിഹ്നത്തിനായുള്ള പി ജെ ജോസഫ് വിഭാഗത്തിന്റെ പരാക്രമങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്നും ജോസ് കെ മാണി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തും മധ്യകേരളത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാകും. കെ എം മാണിയുടെ വേര്‍പാടിന് ശേഷം നടക്കുന്ന ആദ്യ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തെ പിന്തുണച്ചവര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതു സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകും. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നാണ് കരുതുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
Story Highlights – pc george, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here