Advertisement

വിവാഹ തിരക്കിനിടയിലും വോട്ട് ചെയ്ത് നവവധു

December 10, 2020
3 minutes Read

വോട്ട് പാഴാക്കാതെ ജനാധിപത്യം സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. വിവാഹ തിരക്കിനിടയിലാണ് അതിര എന്ന നവവധു വോട്ട് ചെയ്യാനെത്തിയത്.

ഇടക്കൊച്ചി സ്വദേശിനി ആതിരയുടെ വിവാഹം ഉറപ്പിക്കുമ്പോൾ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. പിന്നീട് വിവാഹ ദിനം തന്നെയാണ് തിരഞ്ഞെടുപ്പെന്നറിഞ്ഞതോടെ ആതിര തന്റെ ആഗ്രഹം നവവരനോട് തുറന്നു പറയുകയായിരുന്നു. എത്ര തിരക്കാണെങ്കിലും വിവാഹദിനത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന ആഗ്രഹം വിലാസ് സാധിച്ചുകൊടുക്കുകയുമായിരുന്നു.

വിവാഹ വേഷത്തിലെത്തിയ ആതിരയെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയ മറ്റുള്ളവർ മാറി കൊടുക്കുകയും. വേഗം വോട്ട് ചെയ്ത് മടങ്ങാനുള്ള അവസരം വധു വരൻമാർക്ക് ഒരുക്കുകയും ചെയ്തു.

Story Highlights The newlyweds voted in the midst of the wedding rush

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top