Advertisement

നീണ്ട 50 വർഷങ്ങൾക്ക് ശേഷം സോഡിയാക്ക് കില്ലർ നൽകിയ രഹസ്യ കോഡ് സന്ദേശങ്ങളുടെ അർത്ഥം കണ്ടെത്തി

December 12, 2020
2 minutes Read
Zodiac Killer message decoded after more than 50 years

അൻപത് വർഷങ്ങൾക്ക് ശേഷം സോഡിയാക്ക് കില്ലർ നൽകിയ കോഡ് സന്ദേശങ്ങളുടെ അർത്ഥം കണ്ടെത്തി. സാൻ ഫ്രാൻസിസ്കോയിലെ സോഡിയാക്ക് എന്നറിയപ്പെടുന്ന സീരിയൽ കില്ലർ ഒരു പത്രമാധ്യമത്തിന് അയച്ച കോഡ് രൂപത്തിലുള്ള സന്ദേശത്തിന്റെ അർത്ഥമാണ് അരനൂറ്റാണ്ടിന് ശേഷം കണ്ടെത്തിയിരിക്കുന്നത്.

1968-69 വർഷങ്ങളിലായി ഏഴ് പേരെ കൊലപ്പെടുത്തിയ വ്യക്തിയാണ് സോഡിയാക്ക്. ഇതുവരെ സോഡിയാക്ക് പിടിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോ കൊലപാതകത്തിന് മുൻപും സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ എന്ന പത്രത്തിന് കോഡ് ഭാഷയിലുള്ള സന്ദേശങ്ങൾ കൊലപാതകി അയക്കുമായിരുന്നു.

ഇതിൽ ചില സന്ദേശങ്ങൾ വിദ​ഗ്ധരുടെ സഹായത്തോടെ ഡീക്കോഡ് ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ നിലവിൽ ഡീകോഡ് ചെയ്യപ്പെട്ട കോഡ് വർഷങ്ങളോളം ക്രിപ്റ്റോളജിസ്റ്റുകളെ കുഴക്കിയിരുന്നു. 340 ക്യാരക്ടറുകളുള്ള കോഡായിരുന്നു ഇത്. ഇതാണ് നിലവിൽ ഡേവിഡ് ഒറഞ്ചാക്ക്, സാം ബ്ലേക്ക്, ജാൾ വാൻ ഐക്കീ എന്നിവർ ചേർന്ന് ഡീക്കോഡ് ചെയ്ത് അർത്ഥം കണ്ടുപിടിച്ചിരിക്കുന്നത്.

രഹസ്യ കോഡിൽ പറഞ്ഞിരിക്കുന്നതിങ്ങനെ :

എന്നെ കണ്ടുപിടിക്കുന്നതിൽ നിങ്ങൾ വളരെയധികം ആനന്ദം കണ്ടെത്തുന്നുണ്ടെന്ന് തോന്നുന്നു. എനിക്ക് ​ഗ്യാസ് ചേമ്പറിനെ പേടിയില്ല, കാരണം അതെന്നെ പെട്ടെന്നുതന്നെ സ്വർ​ഗത്തിലേക്ക് നയിക്കും. ഇന്ന് എനിക്ക് വേണ്ടി പ്രവർത്തിക്കാൻ അടിമകളുണ്ട്.

കേസ് അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കൊലപാതകിയുടെ വിദ്യയായാണ് ഈ സന്ദേശത്തെ വിലിരുത്തുന്നത്.

വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ സോഡിയാക്ക് കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. സോഡിയാക്ക് കൊലപാതക പരമ്പരയെ ആസ്പദമാക്കി നിരവധി സിനിമകളും പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 1971 ൽ പുറത്തിറങ്ങിയ ഡേർട്ടി ഹാരി, 2007 ലെ സോഡിയാക്ക് എന്നീ സിനിമകളെല്ലാം ഈ കൊലപാതക കേസിനെ ആസ്പദമാക്കി ചിത്രീകരിച്ചവയാണ്.

Story Highlights Zodiac Killer message decoded after more than 50 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top