Advertisement

സ്വര്‍ണക്കടത്ത് കേസ്; സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ അവ്യക്തത തുടരുന്നു

December 13, 2020
2 minutes Read
cm ravindran

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ അവ്യക്തത തുടരുന്നു. ഇപ്പോള്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദ്ദേശം. സ്വപ്നയെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്ത ശേഷം രവീന്ദ്രന് നോട്ടീസ് നല്‍കുന്നതിനെ കുറിച്ചാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം തവണയും ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറിയതോടെ സി.എം. രവീന്ദ്രന് കുരുക്ക് കൂടുതല്‍ മുറുക്കാനാണ് ഇഡിയുടെ നീക്കം. രവീന്ദ്രനെ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ തല്‍ക്കാലം ഉണ്ടാകില്ല. രവീന്ദ്രനെതിരെ മൊഴി നല്‍കിയ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഇഡി സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. അനുമതി കിട്ടുന്ന പക്ഷം ചൊവ്വാഴ്ച സ്വപ്നയെ ചോദ്യം ചെയ്യും. ഇതിലൂടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ പരമാവധി തെളിവ് ശേഖരിച്ച ശേഷം നോട്ടീസ് നല്‍കലാണ് ഇഡി ലക്ഷ്യമിടുന്നത്.

സ്വപ്നയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന പക്ഷം രവീന്ദ്രന് ചോദ്യം ചെയ്യലിന് വഴങ്ങുകയല്ലാതെ മറ്റ് വഴികളുണ്ടാകില്ല. നോട്ടീസ് നേരിട്ട് നല്‍കി അന്ന് തന്നെ ചോദ്യം ചെയ്യുന്നതിനും ഇഡി തുനിഞ്ഞേക്കും. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന 18 വരെ തല്‍ക്കാലം രവീന്ദ്രന് സമയമുണ്ട്.

Story Highlights Gold smuggling case; C.M. Raveendran’s questioning remains unclear

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top