Advertisement

മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും നടത്തിയത് ​ഗുരുതര ചട്ടലംഘനം; നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് എം. കെ മുനീറിന്റെ കത്ത്

December 13, 2020
1 minute Read

മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ടി. എം തോമസ് ഐസകിനുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീർ. എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ​ഗുരുതരമായ ചട്ടലംഘനമാണെന്ന് മുനീർ ആരോപിക്കുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ അധികാര ദുർവിനിയോ​ഗമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്നും മുനീർ പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലൂടെയാണ് ചട്ടലംഘനം നടത്തിയത്. ക്ഷേമ പെൻഷൻ ലഭിക്കുന്നവർക്ക് ജനുവരിയിൽ മസ്റ്ററിം​ഗ് നടത്തില്ല എന്ന ധനകാര്യമന്ത്രിയുടെ പോസ്റ്റ് സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ​ഗുണഭോക്താക്കളെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ്. കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം മസ്റ്ററിം​ഗ് നിർബന്ധമാക്കിയിരിക്കുകയാണ്. ഈ ഉത്തരവ് നിലനിൽക്കെ സാമൂ​ഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്ന ​ഗുണഭോക്താക്കളെ സ്വാധീനിക്കാൻ വേണ്ടിയാണ് ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റെന്നും മുനീർ ആരോപിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും നടത്തിയിരിക്കുന്ന ​ഗുരുതര ചട്ടലംഘനം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മുനീർ ആവശ്യപ്പെടുന്നു.

Story Highlights M K Muneer, Pinarayi vijayan, Thomas Issac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top