കൊല്ലപ്പെട്ട അഫ്ഗാൻ താലിബാൻ മേധാവിക്ക് പാകിസ്താനിൽ ലൈഫ് ഇൻഷുറൻസ് പോളിസി

കൊല്ലപ്പെട്ട അഫ്ഗാൻ താലിബാൻ മേധാവി മുല്ല അക്തർ മൻസൂറിന് പാകിസ്താനിൽ ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. മുല്ല അക്തർ മൻസൂറിനും കൂട്ടാളികൾക്കും എതിരെ പാകിസ്താനിലുള്ള തീവ്രവാദ ഫണ്ട് കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തലുണ്ടായത്.
വ്യാജ പേരിലാണ് ഇയാൾ പോളിസി എടുത്തത്. മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. 3.2 കോടി വില മതിക്കുന്ന ഭൂമിയും വീടുകളും ഇയാൾക്ക് ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്. മുല്ല അക്തർ മൻസൂർ ഇൻഷുറൻസ് പോളിസി എടുത്ത കമ്പനിയാണ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്. ഈ തുക സർക്കാർ ഖജനാവിലേക്ക് നൽകാൻ ഇൻഷുറൻസ് കമ്പനിയോട് കോടതി നിർദേശിച്ചു.
2016 മെയ് 21 നാണ് മൻസൂർ കൊല്ലപ്പെട്ടത്. പാകിസ്താൻ അതിർത്തിയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇയാളും കൂട്ടാളികളും കൊല്ലപ്പെടുകയായിരുന്നു.
Story Highlights – Slain Taliban Leader Mullah Mansour Had ‘Life Insurance Policy’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here