Advertisement

ആട്ടിൻകൂട് ആർട്ട് ഗ്യാലറിയാക്കി വീട്ടമ്മ; വിഡിയോ

December 13, 2020
1 minute Read
woman transforms goat shed to art gallery

ആട്ടിൻ കൂടിനെ ആർട്ട് ഗ്യാലറി ആക്കി മാറ്റിയിരിക്കുകയാണ് ആലപ്പുഴയിലെ ഒരു വീട്ടമ്മ. മുഹമ്മ സ്വദേശി സൗമ്യയാണ് വീട്ടിലെ പഴയ ആട്ടിൻ കൂട് തൻ്റെ കരകൗശല വസ്തുക്കൾ സൂക്ഷിക്കാനുള്ള ഇടമാക്കി മാറ്റിയത്.

വീട്ടിൽ വളർത്തിയിരുന്ന ആടിനെയെല്ലാം വിറ്റതോടെയാണ് ആട്ടിൻ കൂട് ഉപയോഗ ശൂന്യമായത്. ഇതോടെ ഈ സ്ഥലം സൗമ്യ കൈയടക്കി. കരകൗശല വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാനൊരിടം എന്നതായിരുന്നു ആദ്യം ചിന്തയെങ്കിലും ചെറിയ ചില മിനുക്കി പണികൾ നടത്തിയതോടെ ആട്ടിൻ കൂട് ആർട്ട് ഗ്യാലറിയായി മാറി.

സൗമ്യയുടെ ആർട്ട് ഗ്യാലറി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കരകൗശല വസ്തുക്കൾക്ക് ആവശ്യക്കാർ ഏറി. ഇപ്പോൾ ആവശ്യക്കാർക്ക് ബോട്ടിൽ ആർട്ടും നെറ്റിപ്പട്ടവുമൊക്കെ നിർമിച്ച് നൽകുന്ന തിരക്കിലാണ് സൗമ്യ.

45 സെൻ്റിലധികം വരുന്ന ഭൂമിയിൽ ഫാം ടൂറിസം തുടങ്ങാനാണ് സൗമ്യയും ഭർത്താവ് ഹരിഹരനും ലക്ഷ്യമിടുന്നത്. കൊവിഡിനെയും ഇതിനെ തുടർന്നുണ്ടായ ലോക്ഡൗണിനെയുമൊക്കെ നമ്മൾ പഴി പറയുന്നുണ്ടെങ്കിലും ആ സമയത്തെ പുതിയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ച സൗമ്യയേയും ഹരിഹരനെയും പോലെയുള്ളവരും നമുക്കിടയിൽ ഉണ്ട്.

Story Highlights woman transforms goat shed to art gallery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top