ആദ്യമണിക്കൂറിൽ 6.02 ശതമാനം പോളിംഗ്

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റ മൂന്നാംഘട്ടത്തിലെ ആദ്യ മണിക്കൂറിൽ 6.02 ശതമാന പോളിംഗ് രേഖപ്പെടുത്തി.
വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളിലെ ബൂത്തുകളില്ഡ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കൊവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പിൽ പങ്കാളികളാകാൻ. പോളിംഗ് സ്റ്റേഷനുകളിൽ സാനിറ്റൈസർ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 22,151 സ്ഥാനാർത്ഥികളാണ് നാല് ജില്ലകളിലായുള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 89,74,993 ആണ്. 1,105 പ്രശ്‌നബാധിത ബൂത്തുകളിൽ കള്ളവോട്ട് തടയാൻ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights – 6.02 per cent turnout in the first hour
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here