പ്രചാരണ രംഗത്ത് മാണി സി. കാപ്പന്‍ സജീവമായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം: ജോസ് കെ മാണി

പ്രചാരണ രംഗത്ത് മാണി സി. കാപ്പന്‍ സജീവമായിരുന്നോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് ജോസ് കെ. മാണി. ഇടതുപക്ഷം സംസ്ഥാനത്ത് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചത്. പരാതികള്‍ ഉണ്ടെങ്കില്‍ എല്‍ഡിഎഫ് പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.
കഴിഞ്ഞ ദിവസം സീറ്റ് വിഭജനത്തില്‍ കടുത്ത അതൃപ്തി പരസ്യമാക്കി മാണി സി. കാപ്പന്‍ രംഗത്ത് എത്തിയിരുന്നു. പാലാ പിടിച്ച എന്‍സിപിക്ക് തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ ഉള്‍പ്പെടെ പരിഗണന കിട്ടിയില്ല. എല്‍ഡിഎഫില്‍ പ്രതിഷേധം അറിയിക്കുമെന്നും മാണി സി. കാപ്പന്‍ കോട്ടയത്ത് പറഞ്ഞിരുന്നു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പത് പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നേടിയ എന്‍സിപിക്ക് ഇത്തവണ നഗരസഭയില്‍ ഒരു സീറ്റ് മാത്രമാണ് നല്‍കിയത്. മുന്‍ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് 26 സീറ്റില്‍ മത്സരിച്ച എന്‍സിപി ഏഴ് സീറ്റിലേക്ക് ഒതുങ്ങി. പ്രതിഷേധം എന്‍സിപി ഇടതു മുന്നണിയില്‍ അറിയിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു.
Story Highlights – Jose K. Mani – Mani c. kappan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here