സിലബസ് തീർന്നില്ല; പ്ലസ്ടുക്കാർക്ക് ക്ലാസ് സമയം വർധിപ്പിക്കാൻ ആലോചന

വേനലവധി പരീക്ഷയ്ക്ക് മുൻപ് സിലബസ് തീർക്കാൻ കഴിയാത്തതിനെ തുടർന്ന് പ്ലസ്ടുക്കാരുടെ ക്ലാസ് സമയം വർധിപ്പിക്കാൻ ആലോചന. നിലവിലെ രീതിയിൽ ക്ലാസ് തുടർന്നാൽ സയൻസ് വിഷയങ്ങളിലെ സിലബസ് തീർക്കാൻ കഴിയാത്തതിനാൽ ക്ലാസ് സമയം അരമണിക്കൂർ കൂടി വർധിപ്പിക്കാനാണ് ആലോചന.
മുൻപ് അരമണിക്കൂർ കൂടുതൽ കണ്ടെത്തി ക്ലാസുകളുടെ പുനഃക്രമീകരണം നടത്തിയതിന് പിന്നാലെയാണ് വീണ്ടും സമയം വർധിപ്പിക്കാനൊരുങ്ങുന്നത്. സയൻസ് സിലബസ് പഠിപ്പിച്ചു തീരാത്തതിനാൽ ആദ്യവാരം മുതൽ മൂന്നുമണിക്കൂർ ക്ലാസ് നടപ്പാക്കാനാണ് തീരുമാനം.
മാത്രമല്ല, ഈ മാസം 24 മുതൽ 27 വരെയും ക്ലാസുകൾ ഇല്ലാത്തതിനാൽ പത്താം ക്ലാസുകാർക്കും പുതുക്കിയ സമയക്രമം അനുവദിച്ചേക്കും.
അതേസമയം, പ്ലസ്ടുക്കാർക്ക് പഠിതാക്കൾ കുറവായ വിഷയങ്ങളിലും രണ്ടാംഭാഷകളായ മലയാളം, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട എന്നിവയുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തുടങ്ങിയിട്ടില്ല.
Story Highlights – Syllabus not finished; Plus time may increase class time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here