Advertisement

ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് എതിരെ ഇ ഡി; കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കെന്ന് കണ്ടെത്തല്‍

December 15, 2020
2 minutes Read
rauf sherif

ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റൗഫിന് കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കെന്നാണ് കണ്ടെത്തല്‍. വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ റൗഫിന്റെ പങ്ക് അന്വേഷിക്കുന്നതായി ഇ ഡി അധികൃതര്‍ വ്യക്തമാക്കി. ക്യാമ്പസ് ഫ്രണ്ട് നേതാവ് മസൂദ് അഹമ്മദ് വഴി പണം വിതരണം ചെയ്‌തെന്നാണ് സൂചന.

റൗഫ് ഷെരീഫിന്റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്ന് ഇ ഡി സ്ഥിരീകരിച്ചു. റൗഫ് ഇന്ത്യയില്‍ ഉള്ളപ്പോഴാണ് പരിധിയില്‍ കൂടുതല്‍ പണം അക്കൗണ്ടില്‍ എത്തിയതെന്നും ഇ ഡി. റൗഫ് ഷെരീഫിനെ 15 ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയില്‍ ആവശ്യപ്പെടും.

Read Also : മാധ്യമപ്രവർ‌ത്തകൻ സിദ്ദിഖ് കാപ്പന് ‘സിമി’ ബന്ധമെന്ന് ഉത്തർപ്രദേശ് സർക്കാർ; കേരള പത്രപ്രവർത്തക യൂണിയനെതിരേയും വിമർശനം

നേരത്തെ കൂടുതല്‍ ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇ ഡി പരിശോധിക്കുമെന്നായിരുന്നു വിവരം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത റൗഫ് ഷെരീഫിന്റെ അക്കൗണ്ടില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത് രണ്ടു കോടി 21 ലക്ഷം രൂപയാണ്. ഈ പണമിടപാടില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതാണെന്നും കണ്ടെത്തി. ഹാത്രസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് പണം നല്‍കിയത് റൗഫ് ഷെരീഫാണെന്നും യാത്ര ആസൂത്രിതമാണെന്നും എന്‍ഫോഴ്സ്‌മെന്റ് റിപ്പോര്‍ട്ടിലുണ്ട്.

Story Highlights – campus front, rauf sherif, delhi riots

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top