എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം. യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ ഹൈക്കോടതി വിധി വന്ന ശേഷം നടപടി സ്വീകരിക്കാം. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, കള്ളപ്പണക്കേസുകളില്‍ ഇ ഡിയും കസ്റ്റംസും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടും എന്‍ഐഎ മാത്രം തീരുമാനം എടുത്തിരുന്നില്ല. യുഎപിഎ നിലനില്‍ക്കുമോയെന്ന ആശങ്കയുള്ളതിനാലായിരുന്നു മെല്ലെപ്പോക്ക്.
Read Also : സ്വർണ കടത്ത് കേസ്; എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ്
സ്വര്‍ണക്കടത്തില്‍ യുഎപിഎ 15ാം വകുപ്പ് ചുമത്തിയതിനെതിരെ മുന്‍പ് അറസ്റ്റിലായ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്തിലല്ല, കള്ളനോട്ട് കേസിലാണ് ഈ വകുപ്പ് ബാധകമെന്നാണ് പ്രതികളുടെ വാദം. ഇതോടെ കേസില്‍ അന്വേഷണ സംഘം പ്രതിരോധത്തിലായി. എന്നാല്‍ വകുപ്പ് നിലില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചാല്‍ ശിവശങ്കറിന്റെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തും. രാജ്യദ്രോഹ കേസ് കൂടുതല്‍ ബലപ്പെടുകയും ചെയ്യും.
Story Highlights – m shivashankar, gold smuggling case, nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here