Advertisement

കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതി; ഇടപെടലുമായി സുപ്രിം കോടതി

December 16, 2020
2 minutes Read
moratorium argument in supreme court today

കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കാനുള്ള ഇടപെടലുമായി സുപ്രിം കോടതി. കര്‍ഷക സമരം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് നടപടി.

ഇക്കാര്യത്തില്‍ മുഴുവന്‍ കര്‍ഷക സംഘടനകള്‍ക്കും നിലപാട് അറിയിക്കാന്‍ അവസരം നല്‍കിയ കോടതി അതിനായി കേസ് നാളെത്തേക്ക് മാറ്റി. കര്‍ഷകര്‍ക്കും അവരുടെ താത്പര്യങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എതിരല്ല, അതിനാല്‍ ബില്ലുകളില്‍ ഓരോ വകുപ്പും പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളോട് നിര്‍ദേശിക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.

Read Also : നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളി സുപ്രിം കോടതി

അതേസമയം ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസ് വിന്യാസം ശക്തമാക്കുന്നുണ്ട്. ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വരവ് തടയുകയാണ് ലക്ഷ്യം.

നഗരത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചാലും പിന്‍വാങ്ങാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടില്ല. ഗ്രാമങ്ങള്‍ ചുറ്റി ദീര്‍ഘമായ വഴികളിലൂടെ സഞ്ചരിച്ച് കര്‍ഷകര്‍ പ്രക്ഷോഭത്തിന് എത്തുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഓരോ ദിവസവും എത്തുന്നത്.

Story Highlights – farmers protest, delhi chalo protest, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top