Advertisement

തൃശൂർ കോർപറേഷനിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫ്-എൽഡിഎഫ് അവിശുദ്ധ ബന്ധം ഉണ്ടാക്കി : ഗോപാലകൃഷ്ണൻ

December 16, 2020
2 minutes Read
ldf udf vote tie up resulted in failure says gopalakrishnan

തൃശൂർ കോർപറേഷനിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫ്-എൽഡിഎഫ് അവിശുദ്ധ ബന്ധം ഉണ്ടാക്കിയെന്ന് ബി ഗോപാലകൃഷ്ണൻ. രാഷ്ട്രീയപരമായി ബിജെപി പരാജയപ്പെട്ടിട്ടില്ലെന്നും, രാഷ്ട്രീയപരമായി സിപിഐഎമ്മിന് ഗോപാലകൃഷ്ണനെയോ ബിജെപിയെയോ പരാജയപ്പെടുത്താനാകില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

‘ഇത്തവണ കോർപറേഷനിൽ കയറ്റാൻ തന്നെ അനുവദിച്ചിട്ടില്ലെങ്കിൽ, കോർപറേഷന് പുറത്ത് ഇനി ഇവർ യഥാവിധി സഞ്ചരിക്കുമെന്ന് വിചാരിക്കണ്ടതില്ല. അതിശക്തമായ പ്രക്ഷോഭവും, അതിശക്തമായ സംഘടനാപരമായിട്ടുള്ള ചുമതലയുമായി ഈ കോർപറേഷൻ പരിധിയിൽ തന്നെ ഉണ്ടാകും’- ഗോപാലകൃഷ്ണൻ പറഞ്ഞു.

സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണന്റെ തോൽവി പരിശോധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റും പറഞ്ഞു. അടാട്ട് പഞ്ചായത്തിൽ അനിൽ അക്കരയുടെ വാർഡിൽ എൻഡിഎ വിജയിച്ചു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.

തൃശൂർ കോർപറേഷനിൽ എൻഡിഎയുടെ മേയർ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ 241 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കുട്ടൻകുളങ്ങര സീറ്റിലാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് ബി. ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്.

Story Highlights – ldf udf vote tie up resulted in failure says gopalakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top