കീഴാറ്റൂരില്‍ വയല്‍ കിളികള്‍ക്ക് തിരിച്ചടി; എല്‍ഡിഎഫിന് ജയം

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ കിളികള്‍ക്ക് തിരിച്ചടി. തളിപ്പറമ്പ് കീഴാറ്റൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ വയല്‍ കിളി സ്ഥാനാര്‍ത്ഥി തോറ്റു. വനിതാ സംവരണ വാര്‍ഡ് ആയിരുന്നു കീഴാറ്റൂര്‍. വയല്‍കിളി സമരത്തിലെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷാണ് വയല്‍ കിളികള്‍ക്കായി മത്സരിച്ചിരുന്നത്.
Read Also : ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം
85 ശതമാനത്തിലേറെ വോട്ട് എല്‍ഡിഎഫ് നേടി. വയല്‍ കിളികള്‍ക്ക് കോണ്‍ഗ്രസും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിന് എതിരെ ആയിരുന്നു തളിപ്പറമ്പില്‍ വയല്‍ കിളികളുടെ സമരം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 401 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. 329 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ലീഡ്. അതേസമയം 25 ഗ്രാമപഞ്ചായത്തുകളില്‍ ആണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ആകെ 941 ഗ്രാമപഞ്ചായത്തുകളാണ് കേരളത്തിലുള്ളത്.
Story Highlights – vayalkili, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here