കൊച്ചി കോര്‍പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു. എന്‍. വേണുഗോപാലാണ് തോറ്റത്. ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്. ബിജെപിയാണ് ഇവിടെ വിജയിച്ചത്. കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മുന്നേറുമ്പോഴാണ് മേയര്‍ സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് തോറ്റത്.
കൊച്ചി കോര്‍പറേഷനില്‍ ഏഴ് ഇടങ്ങളില്‍ എല്‍ഡിഎഫും എട്ടിടങ്ങളില്‍ യുഡിഎഫും മുന്നേറുകയാണ്. ബിജെപി രണ്ടിടങ്ങളില്‍ മുന്നേറുന്ന കാഴ്ചയും കാണുന്നുണ്ട്. യുഡിഎഫ് കുത്തകയായിരുന്ന കോര്‍പറേഷനാണ് കൊച്ചി കോര്‍പറേഷന്‍. അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തീകരിച്ചതുമാണ്. ഇവിടെ എല്‍ഡിഎഫും, യുഡിഎഫും ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ബിജെപി സാന്നിധ്യമറിയിക്കുന്ന കാഴ്ചയും കാണുന്നുണ്ട്.
നിലവിലെ ലീഡ് നിലയനുസരിച്ച് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്നേറ്റം. 25 ഇടത്ത് യുഡിഎഫും, 22 ഇടത്ത് എല്‍ഡിഎഫും മുന്നേറുന്നു. നാല് ഇടങ്ങളില്‍ ബിജെപിയും മുന്നേറുന്നുണ്ട്. ഗ്രാമപഞ്ചായത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 49 ഇടത്ത് യുഡിഎഫും 45 ഇടത്തും എല്‍ഡിഎഫുമാണ് മുന്നേറുന്നത്.
Story Highlights – UDF mayoral candidate in Kochi Corporation lost
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here