ഇമ്മാനുവൽ മാക്രോണിന് കൊവിഡ്; യൂറോപ്യൻ നേതാക്കൾ സ്വയം നിരീക്ഷണത്തിൽ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചു. 42 കാരനായ പ്രസിഡന്റ് എലിസി പാലസിൽ സ്വയം നിരീക്ഷണത്തിലാണ്.
മാക്രോണിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കത്തിലുണ്ടായിരുന്ന സ്പാനിഷ് പ്രധാന മന്ത്രി അടക്കമുള്ള യൂറോപ്യൻ നേതാക്കളും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ചൊവ്വാഴ്ച യൂറോപ്യൻ നേതാക്കൾക്കൊപ്പം മാക്രോൺ ഒഇസിഡി ചർചയിൽ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാക്രോണിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 67 കാരിയായ ഭാര്യ ബ്രിജെറ്റ് മാക്രോൺ സ്വയം നിരീക്ഷണത്തിലാണ്. ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല.
Story Highlights – Emmanuel macron confirmed covid European leaders under self isolation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here