Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് 60 രൂപകൂടി 37,120 രൂപയിലെത്തി

December 17, 2020
2 minutes Read

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 60 രൂപകൂടി 37,120 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയുമായി. ഇന്നലെ പവന് 36,960 രൂപയായിരുന്നു വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്.

അതേസമയം, ആഗോള വിലയിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,864.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.35ശതമാനം ഉയർന്ന് 49,770 രൂപയിലുമെത്തി.

Story Highlights – Gold prices rise in state Sovereign rose by Rs 60 to Rs 37,120

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top