കരണ്‍ ജോഹറിന് എന്‍.സി.ബിയുടെ നോട്ടിസ്

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടിസ്. 2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്. ശിരോമണി അകാലിദള്‍ നേതാവായ മഞ്ജിന്ദര്‍ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കരൺ ജോഹറിന്റെ വസതിയിൽ നടന്നതെന്ന് കരുതുന്ന പാർട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജിന്ദര്‍ സിംഗ് കരൺ ജോഹറിനെതിരെ എന്‍.സി.ബിയുടെ മഹാരാഷ്ട്ര സോണല്‍ യൂണിറ്റിൽ പരാതി നൽകിയത്. പ്രചരിക്കുന്ന വിഡിയോയുമായി ബന്ധപ്പെട്ട് കരണിന് നോട്ടിസ് അയച്ചതായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദീപിക പദുക്കോണ്‍, അര്‍ജുന്‍ കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന്‍, രണ്‍ബീര്‍ കപൂര്‍, മലൈക അറോറ തുടങ്ങി പല പ്രമുഖ താരങ്ങളും കരണിന്റെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.
Story Highlights – NCB issues notice to Karan Johar over 2019’s viral party video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here