ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (17-12-2020)

സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എന്‍ഫോഴ്സ്മെന്റ് നടപടികളെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
കൊവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്ട്രേഷന്‍ അന്തിമഘട്ടത്തിലായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064), സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും എത്രയും വേഗം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍
എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണം; ഡിജിപി
ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ചോദ്യം ചെയ്യൽ റെക്കോഡ് ചെയ്യണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തിറക്കി. എല്ലാ അന്വേണ ഏജൻസികൾക്കും നിയമം ബാധകമെന്ന് ഡിജിപിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാണ് സർക്കുലർ.
പാലാ സീറ്റ് വിട്ടുകൊടുക്കില്ല: മാണി സി. കാപ്പന്‍
പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്‍. പാലായില്‍ എന്‍സിപി മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാനായില്ല. ഇപ്പോഴത്തെ സൂചനകള്‍ ജോസ് കെ. മാണിക്ക് അനുകൂലമല്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ നാല് രേഖകള്‍ ഹാജരാക്കി സി.എം. രവീന്ദ്രന്‍
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ നാല് രേഖകള്‍ ഹാജരാക്കി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍. ഇഡി നല്‍കിയ നാലാമത്തെ നോട്ടീസിനെ തുടര്‍ന്നാണ് സി.എം. രവീന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്. നാല് രേഖകള്‍ സി.എം. രവീന്ദ്രന്‍ ഇഡിക്ക് മുന്‍പില്‍ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരായത്.
കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിനായി ലോകാരോഗ്യ സംഘടന തയാറെടുക്കുന്നു. 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനയിലെ വുഹാനില്‍ എത്തും.
സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി
മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് സി.എം. രവീന്ദ്രന്‍ ഹാജരായത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡി ഓഫീസില്‍ എത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയ്ക്ക് വലിയ തിരിച്ചടിയെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടിയ്ക്ക് വലിയ തിരിച്ചടിയെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് പരാമർശമുള്ളത്. കോൺഗ്രസ് ഹൈക്കമൻഡിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് താരിഖ് ഖാൻ പറഞ്ഞു. അനുകൂല ഘടകങ്ങൾ പ്രയോജനപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍
തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. കെപിസിസി ആസ്ഥാനത്തിന് മുന്‍പിലും തിരുവനന്തപുരം നഗരത്തിലുടനീളവുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി പരിച്ചുവിടണം എന്നതാണ് പോസ്റ്ററുകളിലെ ആവശ്യം. ഡിസിസി പ്രസിഡന്റിനെതിരെയും പോസ്റ്ററുകളുണ്ട്. നേതാക്കള്‍ സീറ്റ് കച്ചവടം നടത്തിയെന്ന് പോസ്റ്ററുകളില്‍ ആരോപിക്കുന്നു. വി.എസ്. ശിവകുമാറിനെതിരെയും പോസ്റ്ററുകളുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇതിനിടെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി നടത്താനിരുന്ന രാജ്ഭവന്‍ മാര്‍ച്ച് മാറ്റിവയ്ക്കുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. നേതൃത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത. അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍; അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും
വടക്കാഞ്ചേരി ലൈഫ് മിഷന്‍ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. സ്റ്റേ കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വീണ്ടും പരിഗണിക്കുന്നത്.
പ്രശ്‌നപരിഹാരത്തിന് സമിതി; സുപ്രിംകോടതി നിര്‍ദേശം സ്വീകാര്യമല്ലെന്ന് കര്‍ഷക സംഘടനകള്‍
പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്ന സുപ്രിംകോടതി നിര്‍ദേശം സ്വീകാര്യമല്ലെന്ന് കര്‍ഷക സംഘടനകള്‍. സുപ്രിംകോടതിയെ ഇന്ന് നിലപാട് അറിയിക്കും. സുപ്രിംകോടതി ആലോചിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ അടങ്ങുന്ന സമിതി, പ്രശ്‌നത്തിന് പരിഹാരമല്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാനുള്ള സുപ്രിംകോടതിയുടെ ഇടപെടല്‍ ഇന്നും തുടരും
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാനുള്ള സുപ്രിംകോടതിയുടെ ഇടപെടല്‍ ഇന്നും തുടരും. സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ അറിയിക്കുന്ന നിലപാട് ആകും സുപ്രിംകോടതി ഇന്ന് പരിഗണിക്കുക. അതേസമയം, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ കാര്‍ഷിക നിയമങ്ങളില്‍ നിന്ന് ഒഴിവാക്കി സമരം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായും വിവരമുണ്ട്. സമരവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ ഇടപെടല്‍ സര്‍ക്കാരിനെ സഹായിക്കാനുള്ള നീക്കമാണെന്ന് വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തി. യഥാര്‍ത്ഥ കര്‍ഷക സംഘടനകളുമായി ഏത് സമയത്തും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ക്യഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പ്രതികരിച്ചു.
Story Highlights – todays news headlines 17-12-2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here