കാർഷിക ബില്ലുകളിൽ നിന്ന് പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി

കാർഷിക ബില്ലുകളിൽ നിന്ന് പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കർഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരും. ഉത്പ്പന്നങ്ങൾ എവിടെ വിൽക്കണം എന്നത് കർഷർക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ വിട്ടുവീഴ്ചകളോ ഭേഭഗതിയോ കാർഷിക ബില്ലിൽ പ്രതീക്ഷിക്കേണ്ടെന്ന കേന്ദ്രസർക്കാർ നയം കൂടിയാണ് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കിയത്.
കേന്ദ്രസർക്കാരിന്റഎ സമീപനം ഇനിയുള്ള ദിവസങ്ങളിൽ കർഷക സമരത്തോട് എങ്ങനെയായിരിക്കും എന്ന് വിവരിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. കാർഷിക നിയമ പരിഷ്ക്കരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ എം.എസ്.പിയെ ബാധിക്കില്ല. കൂടുതൽ ശക്തവും മികച്ചതുമായി എം.എസ്.പി ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാമിനാഥർ കമ്മീഷൻ റിപ്പോർട്ട് ആയുധമാക്കി പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ പ്രധാനമന്ത്രി ആക്രമിച്ചു. എട്ട് വർഷമാണ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാതെ വച്ചത്. കർഷകർക്കെന്ന പേരിൽ അവരെ കബളിപ്പിക്കാൻ നാടകം കളിക്കുന്നവർ സമയബന്ധിതമായി സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ രാജ്യത്തെ കർഷകന്റെ അവസ്ഥ വലിയ രീതിയിൽ മെച്ചപ്പെടുമായിരുന്നു. നിയമം വന്ന് ആറുമാസത്തിനിടയിൽ ഇപ്പോഴും രാജ്യത്തെ മാർക്കറ്റുകൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. നിയമം വന്നശേഷം എം.എസ്.പിയും സർക്കാർ പുതുക്കി പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർഷകരുടെ കടം എഴുതിത്തള്ളൽ നാടകം കളിച്ചവരാണ് പ്രതിപക്ഷം. മധ്യപ്രദേശിയും രാജസ്ഥാനിലും കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ചു. കർഷകരുടെ ക്ഷേമത്തിനായുള്ള ചർച്ചയ്ക്ക് എപ്പോഴും സർക്കാർ തയ്യാറാണെന്നും മോദി വ്യക്തമാക്കി.
Story Highlights – narendra modi, farm law, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here