തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് വിജയം

തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്.
മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന് റീ പോളിംഗ് നടന്നത്. 99 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ജഹ്ഫർ കുന്നത്തേരിയാണ് വിജയിച്ചത്. യുഡിഎഫ് – 378, എൽഡിഎഫ് സ്വതന്ത്രൻ – 279, ബിജെപി- 9 എന്നിങ്ങനെയാണ് ഫലം. ഇവിടെ 80.2 ശതമാനം വോട്ടുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പിൽ 79.13 ശതമാനം ആയിരുന്നു രേഖപെടുത്തിയത്.
തിരൂരങ്ങാടി നഗരസഭ ഓഫിസിൽ വച്ചാണ് വോട്ട് എണ്ണിയത്. യന്ത്ര തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് ഇവിടെ റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരുമാനിച്ചത്.
വയനാട് സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീ പോളിംഗിലും യുഡിഎഫ് തന്നെയാണ് വിജയം നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അസീസ് മാടാല (ആഎൻസി) -391, അസൈനാർ സ്വതന്ത്രൻ -255, ബീരാൻ പിഎം -സിപിഐ -167, സുധീർ എഎം -ബിജെപി -16 എന്നിങ്ങനെയാണ് ഫലം.
യന്ത്രതകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാകാത്തതിനെതുടര്ന്ന് ഇന്ന് ഇവിടെ റീപോളിംഗ് നടത്തിയത്. 76.67 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഡിസംബർ 10ന് ഉണ്ടായ പോളിംഗിനേക്കാൾ 10 വോട്ട് കുറവാണ് ഇത്തവണ പോൾ ചെയ്തത്.
Story Highlights – thirurangadi batheri udf won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here