Advertisement

യുവനടിയെ ആക്രമിച്ച സംഭവം: പ്രതികളുടെ ചിത്രങ്ങള്‍ ട്വന്റിഫോറിന്

December 19, 2020
1 minute Read
actress attack kochi

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളുടെ ചിത്രങ്ങള്‍ ട്വന്റിഫോറിന്. പ്രതികളെ കണ്ടെത്താന്‍ പൊലീസിന്റെ ഊര്‍ജിത നീക്കം നടക്കുകയാണ്. പ്രതികള്‍ എറണാകുളം ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരാണെന്നാണ് സൂചന.

Read Also : യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം: സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ വ്യക്തമായി തിരിച്ചറിയാനായില്ല

സംഭവത്തില്‍ മെട്രോയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്തിയെങ്കിലും വ്യക്തമായി തിരിച്ചറിയാനായിട്ടില്ലെന്നായിരുന്നു വിവരം. പ്രതികള്‍ ഷോപ്പിംഗ് മാളിലെത്തിയത് മെട്രോ റെയില്‍ വഴിയെന്ന് പൊലീസ്. ഷോപ്പിംഗ് മാളില്‍ പ്രതികള്‍ പേര് വിവരങ്ങള്‍ നല്‍കിയിട്ടില്ല.

നടിയെ അപമാനിക്കാന്‍ ശ്രമം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. പ്രതികളായ രണ്ട് ചെറുപ്പക്കാരുടെയും നീക്കങ്ങള്‍ ദുരുദ്ദേശപരമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. മാളിന്റെ പാര്‍ക്കിംഗിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും വിവരം. വ്യക്തതയുള്ള ദൃശ്യങ്ങള്‍ക്കായാണ് മെട്രോയിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നത്.

Story Highlights – actress attack, kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top