ഇടുക്കിയിൽ കോൺഗ്രസ് കാലുവാരിയെന്ന പി. ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം

ഇടുക്കിയിൽ കോൺഗ്രസ് കാലുവാരിയെന്ന പി. ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം. തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസിയോട് ആവശ്യപ്പെടുമെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
യുഡിഎഫിന്റെ ഉറച്ചകോട്ടയായ ഇടുക്കിയിൽ പ്രതീക്ഷിച്ച വിജയം നേടാൻ മുന്നണിക്കായില്ല. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ കൈവിട്ടത് മുന്നണിയിൽ തർക്കങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മുന്നണിയിലെ ഏകോപനമില്ലായ്മ തിരിച്ചടിയായെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ
ഹൈറേഞ്ച് മേഖലയിൽ പരമ്പരാഗത കോട്ടയിലടക്കം യുഡിഎഫിന് നേരിട്ട തിരിച്ചടിക്ക് പിന്നിൽ കോൺഗ്രസാണെന്ന ആരോപണങ്ങൾ ആർഎസ്പി ഉൾപ്പടെയുള്ള ഘടക കക്ഷികൾ ഉന്നയിച്ചിരുന്നു. ഈ പഞ്ചാത്തലത്തിൽ കോൺഗ്രസിന്റെ ബ്ലോക്ക് തലത്തിലുൾപ്പടെ നേതൃമാറ്റത്തിന് സാധ്യതയുണ്ട്.
Story Highlights – P J joseph, Kerala congress, Congress, Local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here