കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ഗുരുതര ഗൂഢാലോചന; സ്ഥാനത്യാഗം ചെയ്യിക്കാന്‍ പദ്ധതിയിട്ടുവെന്ന് കുറ്റപത്രത്തില്‍

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വൈദികര്‍ ഗുരുതര ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം. കര്‍ദിനാളിനെ സ്ഥാനത്യാഗം ചെയ്യിക്കാന്‍ പദ്ധതിയിട്ടുവെന്നും കൊച്ചിയിലെ വിയാനി പ്രസില്‍ വച്ചായിരുന്നു ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വൈദികര്‍ വ്യാജരേഖകള്‍ പ്രചരിപ്പിച്ചത് ഇ- മെയില്‍ വഴിയെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മൂന്ന് വൈദികരടക്കം നാല് പേരാണ് പ്രതികള്‍. വൈദികരായ ടോണി കല്ലൂക്കാരന്‍, പോള്‍ തേലക്കാട്ട്, ബെന്നി മാരാംപറമ്പില്‍ എന്നിവര്‍ പ്രതിപ്പട്ടികയിലുണ്ട്.
Read Also : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കെസിബിസിയുടെ പുതിയ അധ്യക്ഷന്‍
വന്‍കിട ക്ലബുകളില്‍ അംഗത്വം, വ്യവസായ ഗ്രുപ്പുമായി സാമ്പത്തിക ഇടപാട് എന്നിങ്ങനെയുള്ള തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതികള്‍ വ്യാജ രേഖകള്‍ തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. എറണാകുളം അങ്കമാലി അതിരൂപതയിലെ ഫാദര്‍ ടോണി കല്ലുക്കാരനാണ് കേസിലെ ഒന്നാം പ്രതി. ഫാ. പോള്‍ തേലക്കാട്ടാണ് രണ്ടാം പ്രതി, ബെന്നി മാരാംപറമ്പില്‍ മൂന്നാം പ്രതിയും, സഭാംഗമായ ആദിത്യ വളവി നാലാം പ്രതിയുമാണ്.
ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി സഭാംഗങ്ങളെയും സിനഡിനെയും തെറ്റിദ്ധരിപ്പിക്കാനായി സാമ്പത്തിക ഇടപാട് രേഖകള്‍ വ്യാജമായി നിര്‍മിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights – cardinal mar george alenchery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here