Advertisement

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന് ചര്‍ച്ച നടത്തും

December 19, 2020
1 minute Read
mamta banerjee

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് ചര്‍ച്ച നടത്തും. ഇന്നലെ ഡല്‍ഹിയില്‍ എത്തണം എന്ന നിര്‍ദേശം പാലിക്കാന്‍ തങ്ങള്‍ക്ക് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സാധിച്ചില്ലെന്നും കൂടിക്കാഴ്ച വിഡിയോ കോണ്‍ഫറന്‍സ് വഴി ആക്കണം എന്നും ആവശ്യപ്പെട്ട് ഇരുവരും ഫാക്‌സ് സന്ദേശം അയച്ചിരുന്നു.

Read Also : പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 100 സീറ്റുകള്‍ ആവശ്യപ്പെടും

തുടര്‍ന്നാണ് ഇന്ന് രാവിലെ രണ്ട് ഉദ്യോഗസ്ഥരോടും കൂടിക്കാഴ്ചയ്ക്ക് തയാറാകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ അടക്കം കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടും. അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് മുതല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇതിനായി എര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ച ഉണ്ടാകും എന്നാണ് വിവരം.

അമിത് ഷാ വരുന്നതിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടതോടെ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അമിത് ഷാ പശ്ചിമ ബംഗാളില്‍ ഇന്ന് എത്തുമ്പോള്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ എന്ന മട്ടില്‍ ആയിക്കഴിഞ്ഞു. തൃണമൂല്‍ ക്യാമ്പിനെ ഞെട്ടിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസം മൂന്നാമത്തെ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. തൃണമൂല്‍ വിട്ട എംഎല്‍എമാര്‍ സുവേന്ദു ഉള്‍പ്പെടെ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപി പ്രവേശനം നടത്തും എന്നാണ് വിവരം. പശ്ചിമ ബംഗാളിലെ മിഡ്നാപൂര്‍ അടക്കം സന്ദര്‍ശിക്കുന്ന അമിത് ഷാ കര്‍ഷകരുടെ യോഗത്തിലും ഗൃഹ സമ്പര്‍ക്കത്തിലും അടക്കം പങ്കെടുക്കുന്നുണ്ട്.

Story Highlights -west bengal, central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top