സാഹിത്യകാരൻ കാഞ്ഞിരമറ്റം അന്ത്രു അന്തരിച്ചു

സാഹിത്യകാരൻ കാഞ്ഞിരമറ്റം അന്ത്രു അന്തരിച്ചു. 85 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം വള്ളക്കടവിലെ ഗസൽ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയായ അന്ത്രുപൂനാ ഡിഫൻസ് അക്കൗണ്ട് ഓഫീസ് ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പഠന കാലത്ത് തന്നെ ആരംഭിച്ച സാഹിത്യ ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹത്തിന്റെ ആദ്യകഥയായിരുന്നു’ പത്തിരിയും ഇറച്ചിയും’. പ്രതിഭ, രേണുക്കൾ, ദൂരക്കാഴ്ചകൾ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള കൗമുദി, മനോരമ, കലാ കൗമുദി എന്നീ ആനൂകാലിക പ്രസിദ്ധീകരണങ്ങളിലും കഥകളും ലേഖനങ്ങളും എഴുതി. റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Story Highlights – Writer Kanjiramattom Anthru has passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here