Advertisement

എറണാകുളം തത്തപ്പള്ളിയിൽ വൻ തീപിടുത്തം

December 20, 2020
1 minute Read

എറണാകുളം പറവൂർ തത്തപ്പള്ളിയിൽ വൻ തീപിടുത്തം. സർക്കാർ ഹൈസ്‌കൂളിന് സമീപം അന്നാപ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.

പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. അതേസമയം, തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ നിന്നും വാഹനങ്ങൾ എത്തികൊണ്ടിരിക്കുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് ശ്രമം.

Story Highlights – fire at Ernakulam Thathappally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top