‘മൈജി ഉത്സവം വിത്ത് ലാലേട്ടന്’; ഫ്ളവേഴ്സ് ഒരുക്കുന്ന ദൃശ്യവിരുന്നിൽ വിസ്മയം തീർക്കാൻ മോഹൻലാൽ

ക്രിസ്മസിന് ദൃശ്യവിരുന്നൊരുക്കാൻ ഫ്ളവേഴ്സ് ടിവി. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ, ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഇത്തവണ ക്രിസ്മസിന് പ്രേക്ഷകർക്ക് മുന്നിലെത്തുക. നിരവധി സര്‍പ്രൈസുകളുടെ ഒരു ഘോഷയാത്ര കൂടിയാണ് ഫ്ളവേഴ്സ് ഒരുക്കുന്ന ‘മൈജി ഉത്സവം വിത്ത് ലാലേട്ടന്’
ഡിസംബര്‍ 24, 25 തീയതികളില്‍ വൈകിട്ട് 6.30 നാണ് ഗംഭീര ദൃശ്യവിരുന്നുമായെത്തുന്ന മൈജി ഉത്സവം വിത്ത് ലാലേട്ടന് ഷോ. ഇതോടനുബന്ധിച്ച് ഫ്ളവേഴ്സ് ടിവി ഒരുക്കിയ മോഹന്‍ലാല്‍ ആന്തവും ആദ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കികഴിഞ്ഞു. മോഹന്‍ലാലിനും മഞ്ജു വാര്യർക്കും പുറമേ രമേഷ് പിഷാരടി, മുകേഷ് തുടങ്ങിയ താരനിരകളും മൈജി ഉത്സവം വിത്ത് ലാലേട്ടന് ഷോയുടെ മാറ്റുകൂട്ടുന്നു.
Story Highlights – Mohanlal, My G Ulsavam with lalettan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here