Advertisement

വലിയ ആശയവും ചെറിയ സിനിമകളും തേടി ബോണ്‍സായ് 2020- ചലച്ചിത്രമേള

December 24, 2020
2 minutes Read
Bonsai 2020 Film Festival great ideas and small films

മലയാളത്തിലെ ഏറ്റവും മികച്ച ഹ്രസ്വചിത്രങ്ങളെ തെരഞ്ഞെടുക്കുന്ന ചലച്ചിത്രമേള ബോണ്‍സായ് 2020 ശ്രദ്ധേയമാകുന്നു. 2019 -20 വര്‍ഷത്തില്‍ മലയാള ഭാഷയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും മികച്ച ചെറിയ സിനിമകളെയാണ് മേള തെരഞ്ഞെടുക്കുക. ഓണ്‍ലൈന്‍ സ്‌ക്രീനിംഗ് വഴിയാണ് മികച്ച ചിത്രങ്ങളെ കണ്ടെത്തുന്നത്. ഇതിനുള്ള അന്തിമ പട്ടികയില്‍ പത്ത് മലയാള ഹ്രസ്വചിത്രങ്ങള്‍ ഇടംനേടി. ഈ പട്ടികയില്‍ നിന്നാണ് ഏറ്റവും മികച്ച ചിത്രം, ഓഡിയന്‍സ് ചോയ്‌സ് പുരസ്‌കാരം നേടിയ ചിത്രം എന്നിവ തെരഞ്ഞെടുക്കുക.

50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം. ഓഡിയന്‍സ് ചോയ്‌സ് പുരസ്‌കാരം നേടുന്ന ചിത്രത്തിന് 25,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച സംവിധായകന്‍, നടി-നടന്‍, മികച്ച കഥ, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ്, ശബ്ദലേഖനം എന്നിവയ്ക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ട്. ഇതിന് പുറമേ ജൂറി തെരഞ്ഞെടുക്കുന്ന മികച്ച സിനിമയ്ക്ക് ഓണ്‍ലൈനിലൂടെ വോട്ട് ചെയ്തവരില് നിന്ന് ഒരു പ്രേക്ഷകനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് 10,000 രൂപയുടെ പ്രത്യേക സമ്മാനം നല്‍കും.

ഡിസംബര്‍ 23 മുതല്‍ ജനുവരി 15 വരെ പ്രേക്ഷകര്‍ക്ക് സര്‍വ മംഗളയുടെ യൂട്യൂബ് പേജില്‍ ചിത്രങ്ങള്‍ കാണാനാകും. ജനുവരി 20 ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്നും പുരസ്‌കാരം നേടുന്ന ചിത്രങ്ങള്‍ ജിയോ ടിവിയില്‍ പ്രദര്‍ശിപ്പിക്കും. യുവ സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ സഞ്ജു സുരേന്ദ്രന്‍, ഫിലിം ഫെസ്റ്റിവല്‍ ക്യൂറേറ്ററും അഭിനേത്രിയുമായ അര്‍ച്ചന പത്മിനി, മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ജിനോയ് ജോസ് പി. എന്നിവരാണ് ജൂറി അംഗങ്ങള്‍. ദുബായില്‍ ചലച്ചിത്രമേള നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ മേളയാക്കി മാറ്റുകയായിരുന്നു.

Story Highlights – Bonsai 2020 Film Festival great ideas and small films

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top