എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഡിസംബര്‍ 28ന് ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം തികയുന്ന പശ്ചാത്തലത്തിലാണ് ഇഡിയുടെ നീക്കം. കുറ്റപത്രം സമര്‍പ്പിക്കുന്നതിലൂടെ എം.ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത ഇല്ലാതാകും.
25, 26, 27 തീയതികളില്‍ കോടതി അവധിയായതിനാലാണ് തിടുക്കപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍പ് ഒക്ടോബര്‍ ഏഴിന് സ്വപ്ന, സരിത്, സന്ദീപ് എന്നിവര്‍ക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ കമ്മീഷനായി ശിവശങ്കര്‍ കോടികള്‍ കൈപ്പറ്റി എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇന്നലെ എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഇഡി നോട്ടീസും പുറത്തിറക്കിയിരുന്നു. ശിവശങ്കര്‍ കുറ്റകൃത്യത്തിലൂടെ നേടിയ സമ്പാദ്യം എന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ നീക്കം.
Story Highlights – Enforcement will file a chargesheet against M Shivashankar today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here