Advertisement

ഇന്ത്യ- റഷ്യ ഉച്ചകോടി റദ്ദാക്കിയ വിഷയം; രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി വിദേശ കാര്യ മന്ത്രാലയം

December 24, 2020
2 minutes Read

ഇന്ത്യ- റഷ്യ ഉച്ചകോടി റദ്ദാക്കിയ വിഷയത്തിലെ രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി വിദേശ കാര്യ മന്ത്രാലയം. കൊവിഡ് മഹാമാരി മൂലമാണ് 2020ലെ ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി ഉപേക്ഷിച്ചതെന്ന് വിദേശകര്യമന്ത്രാലയം വ്യക്തമാക്കി. രണ്ടു സർക്കാരുകളും ചേർന്നെടുത്ത തീരുമാനമാണിത്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി റദ്ദാക്കിയതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട സുഹൃത്താണ് റഷ്യയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധം നശിപ്പിക്കുന്നത് ദീർഘ വീക്ഷണമില്ലായ്മയും രാജ്യത്തിന്റെ ഭാവിക്ക് അപകടകരവുമാണെന്നും ആയിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. അതേസമയം, സുപ്രധാന ബന്ധങ്ങളെക്കുറിച്ച് തെറ്റായ കഥകൾ പരത്തുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Story Highlights – India-Russia summit canceled; Ministry of External Affairs responds to Rahul Gandhi’s criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top