സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി പിടിയിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി ഐനിക്കുളങ്ങര സ്വദേശി സജീർ (29) ആണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്.
ഏഴു മാസം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാൾ. ഇതിനകം നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്ത സജീർ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ എ.ടി.എം കാർഡ് മോഷ്ടിച്ച് മുപ്പതിനായിരം രൂപ തട്ടിയെടുക്കുകയും കടന്നുകളയുകയുമായിരുന്നു. പോകുന്ന വഴി ചങ്ങനാശേരിയിലെ ഒരു വൃദ്ധയുടെ മാലയും പൊട്ടിച്ചെടുത്തു. പൊലീസ് പിടികൂടുമെന്നായപ്പോൾ സിം ഉപേക്ഷിച്ച് ഒളിച്ചു താമസിച്ച ഇയാളെ ശ്രമകരമായാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് സജീറിന്‍റെ രണ്ട് ബന്ധുക്കളെയും ഒരു സുഹൃത്തിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights – man arrested for rape minor girl in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here