അനീഷിന്റെ കൊലപാതകം; ഭാര്യയുടെ അമ്മാവന്‍ കസ്റ്റഡിയില്‍, പ്രതികള്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനുമെന്ന് പൊലീസ്

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കുഴല്‍മന്ദം എലമന്ദം സ്വദേശി അനീഷിന്റെ ഭാര്യയുടെ അമ്മാവനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാറും, അമ്മാവന്‍ സുരേഷുമാണ് പ്രതികളെന്ന് പാലക്കാട് ഡിവൈ. എസ്പി പി ശശികുമാര്‍ പറഞ്ഞു.
ഭാര്യയുടെ അമ്മാവന് നേരത്തെ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ സഹോദരന്‍
ട്വന്റിഫോറിനോട് പറഞ്ഞു. ‘മൂന്ന് മാസം വരെ ജീവിക്കുള്ളു എന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പറഞ്ഞത് പോലെ തന്നെ കൃത്യം മൂന്ന് മാസമേ വിവാഹ ശേഷം അവര്‍ ജീവിച്ചുള്ളു ‘ സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മാവനാണ് ഭീഷണിപ്പെടുത്തിയത്. ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കുഴല്‍മന്ദം എലമന്ദം സ്വദേശി അനീഷിനെ കൊലപ്പെടുത്തിയത്.
Story Highlights – Aneesh’s murder; accused were the girl’s father and uncle; police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here