Advertisement

ഏലൂരിൽ ഐശ്വര്യ ജ്വല്ലറിയിൽ മോഷണ കേസിൽ ഒരാൾ പിടിയിൽ

December 25, 2020
1 minute Read

എറണാകുളം ഏലൂരിൽ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 362 പവൻ സ്വർണവും 25 കിലോഗ്രാം വെള്ളിയും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ബംഗ്ലാദേശ് പൗരനും കഴിഞ്ഞ പത്ത് വർഷമായി ഗുജറാത്തിലെ സൂറത്തിലെ താമസക്കാരനുമായ ശൈഖ് ബബ്ലുവാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. കേസിൽ ഇനിയും നാലു പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഏലൂർ എഫ്എസിറ്റി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ നവംബർ 16 നാണ് കോടികളുടെ കവർച്ച നടന്നത്. ജ്വല്ലറിയുടെ തൊട്ടടുത്തുള്ള സലൂണിന്റെ പിൻഭാഗം തുരന്ന മോഷ്ടാക്കൾ ഇരുകടകളെയും വേർതിരിക്കുന്ന ഭിത്തി തകർത്താണ് അകത്തു കയറുകയായിരുന്നു. ജ്വല്ലറിയിൽ നിന്ന് 326 സ്വർണവും 25 വെള്ളിയും മോഷ്ടിച്ച കേസിൽ ഇതിൽ ഒരാൾ പിടിയിലായി. ബംഗ്ലാദേശ് പൗരനും ഇന്നും കഴിഞ്ഞ 10 വർഷമായി ഗുജറാത്ത് സൂറത്തിലെ താമസക്കാരനുമായ ശൈഖ് യമയഹൗ ആണ് മോഷണത്തിന് കൊച്ചി സിറ്റി പൊലീസ് പിടിയിലായത്. ഏലൂരിലെ വ്യവസായശാലയിൽ ജോലിചെയ്യുകയായിരുന്നു ഇയാൾ. മോഷണ ശേഷം ബബ്ലുവും കൂട്ടാളികളും കടന്നുകളഞ്ഞു. ഗുജറാത്തിലെ സൂറത്തിൽ നിന്നുമാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നത്. ഇനിയും നാലു പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

/sto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top