Advertisement

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്

December 25, 2020
2 minutes Read
e t muhammed basheer

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്. കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് പറയാനാകില്ലെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ കടന്ന് വരുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്നും കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് സീറ്റിന്റെ കാര്യത്തില്‍ ധാരണയുണ്ടാക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മലപ്പുറത്താണ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്താവന നടത്തിയത്. മുസ്ലിം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി നേരത്തെ ചേര്‍ന്നിരുന്നു. കോഴിക്കോട്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ കൂടുതല്‍ സീറ്റ് പാര്‍ട്ടി ആവശ്യപ്പെടും.

Story Highlights – muslim league, assembly election, e t muhammed basheer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top