കര്‍ഷക സമരം രാഷ്ട്രീയപരമെന്ന് പ്രധാനമന്ത്രി; ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്ര മന്ത്രിമാര്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് ആമുഖത്തില്‍ തന്നെ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായുള്ള വെര്‍ച്വല്‍ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷക സമരത്തിന്റെ ഉദ്ദേശവും ലക്ഷ്യവും തെറ്റാണെന്നും പ്രധാനമന്ത്രി. കര്‍ഷകരോട് നിയമത്തെ കുറിച്ചുള്ള അഭിപ്രായവും ആരാഞ്ഞ പ്രധാനമന്ത്രി നിയമത്തിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യവും വിശദീകരിച്ചു.
കര്‍ഷക സമരം രാഷ്ട്രീയപരമാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെ കുറിച്ചും കുറഞ്ഞ പലിശയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പകളെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി. പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ 18000 കോടി കൃഷിക്കാര്‍ക്കായി ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
Read Also : പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; കര്‍ഷകരെ അനുനയിപ്പിക്കുക ലക്ഷ്യം
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷകരോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. സംസാരിക്കാമെന്നും പുതിയ നിയമങ്ങളുടെ പ്രധാന്യം കര്‍ഷകര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇടനിലക്കാരില്ലാതെ തുറന്ന മനസോടെ ചര്‍ച്ച ചെയ്യാമെന്നും അമിത് ഷാ പറഞ്ഞു. ചര്‍ച്ചയ്ക്ക് തയാറെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി.
Story Highlights – narendra modi, farm bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here