മന്ത്രി വി.എസ് സുനിൽകുമാറിനെതിരായ വധഭീഷണി; തൃശൂർ സ്വദേശിക്കെതിരെ കേസ്

മന്ത്രി വി.എസ് സുനിൽകുമാറിനെതിരായ വധ ഭീഷണിക്ക് പിന്നിൽ തൃശൂർ സ്വദേശിയെന്ന് പൊലീസ്. സംഭവത്തിന് പിന്നിൽ തൃശൂർ ചേർപ്പ് സ്വദേശി സുജിൻ ആണെന്ന് കണ്ടെത്തി. സൈബർ ക്രൈം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സുജിൻ ദുബായിലാണ് ഉള്ളത്.
മൂന്ന് ദിവസം മുൻപാണ് മന്ത്രി വിഎസ് സുനിൽ കുമാറിനെതിരെ വധഭീഷണിയുണ്ടാകുന്നത്. ഇന്റർനെറ്റ് ഫോൺ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. മന്ത്രിയുടെ ഗൺമാനാണ് ഫോൺ എടുത്തത്. നിലപാട് മാറ്റിയില്ലെങ്കിൽ കൊന്നുകളയുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് മന്ത്രി ഡിജിപിക്ക് പരാതി നൽകിയിരുന്നു.
തടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
Story Highlights – death threat against vs sunil kumar case against thrissur native
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here