പാലക്കാട്ടെ ദുരഭിമാനക്കൊല; ശക്തമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ. കെ ബാലൻ

പാലക്കാട്ടെ ദുരഭിമാനക്കൊലയിൽ പ്രതികരിച്ച് മന്ത്രി എ. കെ ബാലൻ. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തും. പൊലീസ് അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കും. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട അനീഷിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അനീഷിൻ്റെ മരണകാരണം രക്തസ്രാവമെന്ന് വ്യക്തമാക്കുന്ന പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അനീഷിൻ്റെ ശരീരത്തിലുള്ളത് ആഴത്തിലുള്ള വെട്ടാണ്. തുടയ്ക്കും കാലിനുമേറ്റ ആഴത്തിലുള്ള മുറിവിലൂടെ രക്തം വാർന്ന് പോയി. കഴുത്തിലും ആഴത്തിലുള്ള പരുക്കുണ്ട്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ദുരഭിമാനക്കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് അനീഷിന്‍റെ അച്ഛന്‍ അറുമുഖന്‍ പറഞ്ഞത്. അനീഷ് പുറത്തുപോയ വിവരം ആരോ സുരേഷിനെ വിളിച്ച് പറഞ്ഞു. ഇതറിഞ്ഞാണ് കൃത്യം നടപ്പാക്കാനായി പ്രതികള്‍ എത്തിയതെന്നും അച്ഛന്‍ അറുമുഖന്‍ പറഞ്ഞിരുന്നു.
Story Highlights – A K Balan, Palakkad honor killing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here