വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ്, ഫിറ്റ്നസ്, താത്കാലിക രജിസ്ട്രേഷൻ എന്നിവയുടെ കാലാവധിയാണ് നീട്ടിയത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. 2020 ഫെബ്രുവരി ഒന്നിന് ശേഷം തീർന്നവയുടെ കാലാവധിയാണ് 2021 മാർച്ച് 31 വരെ നീട്ടിയത്. നേരത്തെ ഇത് ഡിസംബർ വരെ നീട്ടിയിരുന്നു.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹന രേഖകളുടെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ചരക്കുവാഹന ഉടമകളും സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇതു കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ നടപടി.
Story Highlights – Centre extends validity of expired driver license vehicle registration till March 31
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here