ജയസൂര്യയുടെ സ്‌നേഹക്കൂട്; രണ്ടാമത്തെ വീടിന്റെ താക്കോല്‍ കൈമാറി

സിനിമാ താരം ജയസൂര്യ നേതൃത്വം നല്‍കുന്ന സ്‌നേഹക്കൂട് പദ്ധതിയുടെ ഭാഗമായി ഒരു കുടുംബത്തിന് കൂടി വീട് ഒരുങ്ങി. മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന്‍- സരസ്വതി ദമ്പതികള്‍ക്ക് ജയസൂര്യ നേരിട്ടെത്തി വീടിന്റെ താക്കോല്‍ കൈമാറി. പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീടു നിര്‍മിച്ചു നല്‍കിയ ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് സ്നേഹക്കൂട് പദ്ധതി നടപ്പിലാക്കുന്നത്.
സ്‌നേഹക്കൂട് പദ്ധതി പ്രകാരം ആറ് ലക്ഷം രൂപയ്ക്ക് അഞ്ഞൂറ് ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത്. പദ്ധതിയിലെ ആദ്യത്തെ വീട് രാമംഗലത്തുള്ള ഒരു സ്ത്രീക്കും അവരുടെ ഭിന്നശേഷിക്കാരനായ മകനും നിര്‍മിച്ചു നല്‍കിയിരുന്നു. സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് നിലവിലിപ്പോള്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. കൂടാതെ സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം.
Story Highlights – Jayasurya’s snehakood ; keys to the second house were handed over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here