Advertisement

ഇടതുമുന്നണിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായി; എം.കെ. വര്‍ഗീസ് തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും

December 27, 2020
2 minutes Read

കോണ്‍ഗ്രസ് വിമതന്‍ എം.കെ. വര്‍ഗീസ് തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. ഇടതുമുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ആദ്യത്തെ രണ്ടു വര്‍ഷം മേയര്‍ പദവി നല്‍കാമെന്ന് ഇടത് മുന്നണി നേതാക്കള്‍ എം.കെ. വര്‍ഗീസിന് ഉറപ്പുനല്‍കി. മന്ത്രി എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസ് വിമതന്‍ എം.കെ. വര്‍ഗീസിനെ കൂടാതെ എല്‍ഡിഎഫിന് 24 ഉം യുഡിഎഫിന് 23 ഉം ബിജെപിക്ക് ആറുമാണ് കക്ഷി നില. വര്‍ഗിസ് യുഡിഎഫിനൊപ്പം നിന്നാല്‍ നറുക്കെടുപ്പ് വേണ്ടിവരുമായിരുന്നു. എന്നാല്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് വര്‍ഗീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ മൂന്ന് വര്‍ഷം മേയര്‍പദവി നല്‍കണമെന്നാണ് വര്‍ഗീസ് സിപിഐഎം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ രണ്ടുവര്‍ഷം മേയര്‍ പദവി നല്‍കാമെന്നും ഭരണത്തിലേറി ആദ്യ വര്‍ഷം മേയര്‍ പദവി നല്‍കാനാകില്ലെന്നുമായിരുന്നു സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. ഇത് എം.കെ. വര്‍ഗീസ് അംഗീകരിക്കുകയായിരുന്നു.

Story Highlights – M.K. Varghese will be the mayor of Thrissur Corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top