ജപ്തി നടപടികള്‍ക്കിടെ വീട്ടുകാരുടെ ആത്മഹത്യാശ്രമം; തീപടര്‍ന്നത് പൊലീസ് ലൈറ്റര്‍ തട്ടിമാറ്റിയപ്പോള്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടുകാരുടെ ആത്മഹത്യാശ്രമം. നെല്ലിമൂട് കോളനിയിലെ രാജനാണ് ഭാര്യയെ ചേര്‍ത്തുപിടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് ഭീഷണി മുഴക്കുന്നതിനിടെ തീ പടരുകയായിരുന്നു.
രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലൈറ്റര്‍ തട്ടിമാറ്റാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് തീ പടര്‍ന്നത്. പൊലീസ് പിന്മാറാനായിരുന്നു താന്‍ ആത്മഹത്യാശ്രമം നടത്തിയതെന്ന് രാജന്‍ പ്രതികരിച്ചിട്ടുണ്ട്.
Story Highlights – Suicide attempt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here