സയ്യിദ് മുഷ്താഖ് അലി ട്രോഫി: പരിശീലന മത്സരങ്ങളിൽ തകർത്തടിച്ച് സൂര്യകുമാർ യാദവ്

സയ്യിദ് മുഷ്താഖ് അലി സീസണു മുന്നോടിയായ പരിശീലന മത്സരങ്ങളിൽ തകർത്തടിച്ച് മുംബൈ ഇന്ത്യൻസിൻ്റെ മുംബൈ താരം സൂര്യകുമാർ യാദവ്. തങ്ങളുടെ തന്നെ താരങ്ങളെ നാലു ടീമുകളാക്കി തിരിച്ച് നടത്തിയ മത്സരങ്ങളിലാണ് സൂര്യകുമാർ ഗംഭീര ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്. സൂര്യകുമാറിനൊപ്പം രാജസ്ഥാൻ റോയൽസിൻ്റെ യുവതാരം യശസ്വി ജയ്സ്വാൾ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ശിവാം ദുബേ എന്നിവരും തിളങ്ങി.
ഈ മാസം 21 മുതൽ 25 വരെയുള്ള തീയതികളായി നടന്ന മൂന്ന് പരിശീലന മത്സരങ്ങളിലാണ് ഐപിഎൽ താരങ്ങൾ റൺസ് അടിച്ചുകൂട്ടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി 240 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ യാദവാണ് റൺ വേട്ടക്കാരിൽ ഒന്നാമത്. ആദ്യ മത്സരത്തിൽ 31 പന്തിൽ 59 റൺസും, രണ്ടാം മത്സരത്തിൽ 47 പന്തിൽ 120 റൺസും, മൂന്നാം മത്സരത്തിൽ 31 പന്തിൽ 61 റൺസുമാണ് സൂര്യകുമാർ അടിച്ചു കൂട്ടിയത്. വെറും 109 പന്തുകളിൽ നിന്ന് 22 ബൗണ്ടറികളും 16 സിക്സറുകളുമടക്കം 220.18 പ്രഹരശേഷിയിൽ 240 റൺസ് ആണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം
ഐപിഎലിൽ നിരാശപ്പെടുത്തിയ യശസ്വി ജയ്സ്വാളും മികച്ച പ്രകടനം കാഴ്ച വെച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് 164 റൺസാണ് താരം നേടിയത്. 114 റൺസ് നേടിയ ശിവം ദുബേ റൺ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ്.
Story Highlights – suryakumar yadav’s good form continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here