നടൻ രജനികാന്ത് ചെന്നൈയിലെ വീട്ടിൽ തിരിച്ചെത്തി

രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി. ഒരാഴ്ചയായി ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ആരോഗ്യ പ്രശ്ങ്ങളെ തുടർന്ന് വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. വീട്ടിൽ തിരിച്ചെത്തിയ രജനികാന്തിനെ ഭാര്യ ലത ആരതിയുഴിഞ്ഞ് വരവേൽക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ഈ മാസം രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്താനിരിക്കെയാണ് രജനികാന്തിന്റെ ആരോഗ്യനില മോശമാകുന്നത്. നിലവിൽ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയിൽ ആണ് താരം അഭിനയിക്കുന്നത്.
Story Highlights – Actor Rajinikanth returns home in Chennai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here